ഡല്‍ഹി: കൃഷി ഉല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് നേട്ടമാണ് ലഭിച്ചിരുന്നെങ്കിലും ബഡ്ജറ്റില്‍ വലിയ പ്രതീക്ഷ വേണ്ടെന്ന ആശങ്കയിലാണ് കൃഷിക്കാര്‍. നാലുവര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനമായിരുന്നു ഇക്കുറി കൃഷിയില്‍ നേടിയത്.
കൃഷിക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണത്തെ ബഡ്ജറ്റ് പ്രഖ്യാപനം എന്നു പറയുന്നുണ്ടെങ്കിലും എത്ര രൂപ കൃഷിക്കായി മാറ്റിവെക്കുന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു അടി തന്നെയാണ്. 2019-ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ ബജറ്റാണ് ഇക്കുറി അവതരിപ്പിക്കാന്‍ പോകുന്നത്. 2022 വരുമ്പോഴേക്കും കാര്‍ഷിക വരുമാനത്തിന്റെ ഇരട്ടി ലാഭം വരുമെന്ന് പ്രധാനമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
എട്ടു സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായാണ് ബഡ്ജറ്റ് പ്രഖ്യാപനം. ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ കാര്‍ഷികാവശ്യത്തിനുള്ള ചിലവുകള്‍ പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേടുമോയെന്നുള്ളതിനാലാണ് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഡിഎ വ്യക്തമാക്കാത്തത്. മധ്യപ്രദേശ്, കര്‍ണാടക, ത്രിപുര, നാഗാലാന്‍ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മേഘാലയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
അതേസമയം, കാര്‍ഷിക കട ബാധ്യതമൂലം ഇതുവരെ 8000 ത്തോളം കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. രാജ്യത്തെ 600 ദശലക്ഷം പേരും കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്നവരാണ്. 2016-2017 കാലഘട്ടത്തില്‍ മാത്രം 20 ശതമാനം കാര്‍ഷിക പലിശയാണ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചു മടങ്ങ് നേട്ടമാണ് കാര്‍ഷിക മേഖല കൈവരിച്ചിരുന്നത്. 2014-ല്‍ അഞ്ചു മില്ല്യണ്‍ കോടിയോളം വളര്‍ച്ച കൈവരിച്ചവെങ്കിലും കയറ്റുമതിയില്‍ 2.1 ലക്ഷം കോടി രൂപ ഇടിഞ്ഞിരുന്നു. 2014-ല്‍ 49 ശതമാനത്തോളം കര്‍ഷകരാണ് ബിജെപിക്ക് വോട്ട് നല്‍കിയത്. എന്നാല്‍, 2017 ആയപ്പോഴേക്കും ഗുജറാത്തില്‍ വന്‍ തിരിച്ചടിയായിരുന്നു ബിജെപി നേരിട്ടത്. 22 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്.