ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് വാച്ചുമായി വണ്‍പ്ലസ് വരുന്നു

മുംബൈ: നോര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ ഇന്ത്യയില്‍ ഒരു സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കാന്‍ വണ്‍പ്ലസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വണ്‍പ്ലസ് നോര്‍ഡ് വാച്ച് എന്ന് വിളിക്കപ്പെടുന്ന മിഡ്-ബജറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ ഉടന്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും. വണ്‍പ്ലസ് നിലവില്‍ വണ്‍പ്ലസ് വാച്ച്, വണ്‍പ്ലസ് ബാന്‍ഡ് എന്നീ രണ്ട് വെയറബിളുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, വണ്‍പ്ലസ് വാച്ചിനെ അപേക്ഷിച്ച് കൂടുതല്‍ താങ്ങാനാവുന്ന ഒരു സ്മാര്‍ട്ട് വാച്ച് വണ്‍പ്ലസ് അവതരിപ്പിക്കും, ഇത് രാജ്യത്ത് 1000 രൂപയ്ക്ക് താഴെയുള്ള വില മുതല്‍ ലഭ്യമായേക്കും എന്നാണ് സൂചന. ഷവോമി, റിയല്‍മി, ബോട്ട്, നോയിസ് എന്നീ വെയറബിള്‍ വിപണിയിലെ വമ്പന്മാര്‍ക്കെതിരെ വണ്‍പ്ലസിന്റെ പുതിയ തുരുപ്പ് ചീട്ടായിരിക്കും നോര്‍ഡ് ബ്രാന്‍ഡിന് കീഴില്‍ എത്തുന്ന വാച്ചുകള്‍.

ഈ വാച്ചിന്റെ പ്രത്യേകതകള്‍ സംബന്ധിച്ച് വിവരം ഇല്ലെങ്കിലും, കളര്‍ ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, ടുഛ2 മോണിറ്ററിംഗ്, സ്ലീപ്പ് ട്രാക്കിംഗ്, സ്റ്റെപ്പ് കൗണ്ട്, ഹെല്‍ത്ത് ഫീച്ചറുകള്‍, ആക്റ്റിവിറ്റി ട്രാക്കിംഗ്, സ്മാര്‍ട്ട്ഫോണ്‍ അറിയിപ്പുകള്‍, സംഗീതം എന്നിങ്ങനെ ഏകദേശം 8,000 മുതല്‍ 10,000 രൂപ വരെ വിലയുള്ള മറ്റ് സ്മാര്‍ട്ട് വാച്ചുകള്‍ക്ക് സമാനമായ സവിശേഷതകള്‍ ഇതിന് ഉണ്ടായിരിക്കും.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തയോട് കാര്യമായ പ്രതികരണം വണ്‍പ്ലസ് നടത്തിയിട്ടില്ല. എന്നാല്‍ ഈ വാച്ചിന്റെ ചില ഭാഗങ്ങളുടെ ചിത്രങ്ങള്‍ അടക്കം ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. വരാനിരിക്കുന്ന നോര്‍ഡ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 3 ഫോണിനൊപ്പം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്., രണ്ടാമത്തേതും രണ്ട് അവസരങ്ങളില്‍ ചോര്‍ന്നു. ടിപ്സ്റ്റര്‍ ബ്രാര്‍ പറയുന്നതനുസരിച്ച്, വണ്‍പ്ലസ് നോര്‍ഡ് സ്മാര്‍ട്ട് വാച്ചിന്റെ ഇന്ത്യയിലെ വില 10,000 രൂപയില്‍ താഴെയായിരിക്കും, ഒരുപക്ഷേ 5,000 മുതല്‍ 8,000 രൂപ വരെ.

Top