തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ 201617 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബഡ്ജറ്റിലെ സുപ്രധാന ഭാഗങ്ങള്‍ ചോര്‍ന്നെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം. ചോര്‍ന്ന ഭാഗങ്ങള്‍ സി.പി.എം നേതാവ് വി.ശിവന്‍കുട്ടി ഭരണപക്ഷാംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി ബഹളം ഉയര്‍ത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.ബാബു, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ രാജി വയ്ക്കുക എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യ.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി ബഡ്ജറ്റ് അവതരണം തുടരുകയായിരുന്നു. ഇതോടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച ശേഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.