തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്. തീരദേശത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്.
സാമ്പത്തികനേട്ടങ്ങളില്‍ കേരളം നമ്പര്‍ വണ്‍ ആണെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈക്കൊള്ളേണ്ട പ്രവര്‍ത്തനങ്ങളില്‍ ഒരു മാതൃകയാണ്. വര്‍ഗീയതയ്ക്കു മുന്നില്‍ കേരളം അഭേദ്യമായ കോട്ടയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
തീരദേശഗ്രാമങ്ങളില്‍ വൈ.ഫൈ സംവിധാനം ഏര്‍പ്പെടുത്തും
മല്‍സ്യമേഖലയുടെ മൊത്തം അടങ്കല്‍ 600 കോടി
കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം.
മല്‍സ്യബന്ധന തുറമുഖ വികസനത്തിന് 584 കോടി വായ്പയെടുക്കും
തീരദേശത്തെ വികസനപദ്ധതികള്‍ക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ വകയിരുത്തി.
എല്ലാ തീരദേശസ്‌കൂളുകളും നവീകരണപട്ടികയില്‍.
ഓഖി ദുരന്തം പോലെ നോട്ടുനിരോധനം തകര്‍ച്ചയുണ്ടാക്കി. ഒന്നു പ്രകൃതിനിര്‍മ്മിതമെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മിതമെന്ന് ധനമന്ത്രി.
ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായി. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജീവമായി.
സമ്പൂര്‍ണ സാമൂഹിക സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു
ന്യായവിലയ്ക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിനായി കുടുംബശ്രീ വഴി ജനകീയ ഇടപെടല്‍ ഉറപ്പാക്കും. കുടുംബശ്രീയുടെ കോഴി വളര്‍ത്തല്‍ എല്ലാ പഞ്ചായത്തിലും ഉറപ്പാക്കും.
ആലപ്പുഴയിലെ വിശപ്പുരഹിതനഗരം പദ്ധതി കേരളത്തില്‍ വ്യാപിപ്പിക്കുന്നതിനായി 20 കോടി രൂപ വകയിരുത്തി.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികളുടെ ഭാഗമായി മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ലക്ഷക്കണക്കിനു പേരെ ഒഴിവാക്കാന്‍ സാധിച്ചു. കമ്പോള ഇടപെടലിന് 250 കോടി രൂപ വകയിരുത്തി.
എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗം ഉറപ്പാക്കും. താലൂക്ക് ആശുപത്രികളില്‍ ട്രോമാകെയര്‍ വിഭാഗം ഏര്‍പ്പെടുത്തും. പൊതു ആരോഗ്യസര്‍വീസിന് 1685 കോടി. അടിയന്തര ചികില്‍സ ഏര്‍പ്പെടുത്താന്‍ ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തും.
കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി. ആര്‍എസ്ബിവൈ ഉപയോക്താക്കളില്‍ പലരും ഇതോടെ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താകുമെന്നും ധനമന്ത്രി.
സ്‌കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 33 കോടി വകയിരുത്തി
ഭക്ഷ്യസുരക്ഷാനിയമം കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങളോടെ നടപ്പാക്കിയില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. സപ്ലൈക്കോ കടനവീകരണത്തിന് എട്ടു കോടി അനുവദിച്ചു.
പ്രവാസികള്‍ കൂടുതലായി എന്‍.ആര്‍.ഐ ചിട്ടികളില്‍ ചേര്‍ന്നാല്‍ അത് സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണയാകും.
കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍.ആര്‍.ഐ ചിട്ടികള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി. പ്രവാസികള്‍ക്ക് മസാല ബോണ്ട് 2018-19 ല്‍ നടപ്പാക്കും.
ലൈഫ് പാര്‍പ്പിടപദ്ധതിക്കു 2500 കോടി രൂപ വകയിരുത്തി
കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 500 ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി.
പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ മികച്ചതെന്ന് ധനമന്ത്രി. കേരളത്തിന്റേത് 7.4 ശതമാനമെങ്കില്‍ രാജ്യത്തിന്റേത് 7.1 ശതമാനം മാത്രം.
എന്‍ഡോസള്‍ഫാന്‍ പാക്കേജ് പൂര്‍ണമായും നടപ്പാക്കും. ഇതിന് 50 കോടി രൂപ.
സാമൂഹികക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.ആദായനികുതി നല്‍കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കില്ല. മാര്‍ച്ച് മാസത്തിനകം അനര്‍ഹര്‍ സ്വയം ഒഴിവാകണമെന്നും ധനമന്ത്രി.
1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കര്‍ ഭൂമി, കാര്‍ എന്നിവയുള്ളവരെ ക്ഷേമപെന്‍ഷനുകളില്‍ നിന്ന് ഒഴിവാക്കും. ഈ മാനദണ്ഡങ്ങളില്‍പ്പെട്ട് പുറത്താകുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.
സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂള്‍ നവീകരണത്തിന് 43 കോടി രൂപ.
വിവാഹധനസഹായം 10,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി.
കംപ്യൂട്ടര്‍ ലാബുകള്‍ക്ക് 300 കോടി. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ 35 കോടി. 500 ല്‍ അധികം കുട്ടികളുള്ള സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടി.
അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്കായി മൂന്നു കോടി രൂപ.
സ്ത്രീസുരക്ഷയ്ക്കായി 50 കോടി വകയിരുത്തി.2018-19 അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികള്‍ക്ക് വേണ്ടി വിനിയോഗിക്കും.
സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ക്കായി 1267 കോടി രൂപ വകയിരുത്തി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി മാറ്റി-2000 രൂപ.
കൈത്തറി മേഖലയ്ക്ക് 150 കോടി. ഖാദിക്ക് 19 കോടി. ആയിരം കയര്‍പിരി മില്ലുകള്‍, 600 രൂപ കൂലി ഉറപ്പാക്കും.
ബാംബൂ കോര്‍പ്പറേഷന് 10 കോടി രൂപ.
അനര്‍ഹര്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടക്കേണ്ടി വരുമെന്ന് ധനമന്ത്രി പറഞ്ഞു.
കശുവണ്ടി വ്യവസായത്തിന് 54.45 കോടി. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും.
തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമം
സംസ്ഥാനത്തിന്റെ കിഫ്ബി ബാധ്യതകളെക്കുറിച്ച് ആശങ്കകള്‍ വേണ്ടെന്ന് ധനമന്ത്രി. സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്ത് മാത്രമേ കിഫ്ബി ബോര്‍ഡ് പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നു പറഞ്ഞ ധനമന്ത്രി കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം നടത്തുമെന്നും വ്യക്തമാക്കി. എന്നാല്‍, കിഫ്ബി അക്ഷയനിധിയാണെന്ന് കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശുവണ്ടി വ്യവസായത്തിന് 54.45 കോടി. ഇറക്കുമതി തുടരും. ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും.
ഭൂനികുതി വര്‍ധിപ്പിച്ചു. 2015 ലെ ഭൂനികുതി പുനസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധികവരുമാനം. എതിര്‍പ്പിനെ തുടര്‍ന്ന് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ചതാണിത്.
കാര്‍ഷികമേഖല തളര്‍ച്ചയിലെന്ന് ധനമന്ത്രി. കൃഷിയും കൃഷിഭൂമിയും കര്‍ഷകനും തൊഴിലാളിയും വളരുന്നില്ലെന്ന് വിശദീകരണം. ഗുണമേന്മയുള്ള വിത്ത് ഉറപ്പാക്കാന്‍ 21 കോടി.
മൃഗസംരക്ഷണത്തിന് 330 കോടി. ക്ഷീരവികസനത്തിന് 107 കോടി. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലം ഉറപ്പാക്കാനുള്ള നടപടികള്‍ക്ക് 50 കോടി. വന്യജീവി ശല്യം തടയാനുള്ള നടപടികള്‍ക്ക് 100 കോടി രൂപ വകയിരുത്തി.
പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് 71 കോടി. പമ്പാ ആക്ഷന്‍ പ്ലാന്‍ പുനരുജ്ജീവിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം മൂന്നു കോടി മരങ്ങള്‍ നടും. വരട്ടാര്‍ പാലത്തിന് അന്തരിച്ച എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ പേരു നല്‍കും.
സ്റ്റാര്‍ട്ട് അപ്പ് മിഷന് 50 കോടി വകയിരുത്തി
മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 13.5 കോടി രൂപ. മലിനീകരണ നിയന്ത്രണ പ്ലാന്റിന് 5 കോടി
ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിന് പത്ത് കോടി
2018 ല്‍ മൂന്ന് കോടി മരങ്ങള്‍ നടും. വനാതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതിനും സംരക്ഷിക്കുന്നതിനും 55 കോടി
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കും. അഗ്രോ ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യ വര്‍ധിത യൂണിറ്റുകളെ സഹായിക്കുന്നതിനും കേരള ആഗ്രോ ബിസിനസ് കമ്പനി
കെഎസ്ഡിപിക്കു അനുബന്ധമായി മിനി വ്യവസായ പാര്‍ക്ക് സ്ഥാപിക്കും. കെഎസ്ഡിപി ഈ സാമ്പത്തികവര്‍ഷം ലാഭം നേടുമെന്ന് ധനമന്ത്രി.
സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ ഓഹരികളില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കും. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററിന് 80 കോടി രൂപ വകയിരുത്തി.
കാന്‍സര്‍ മരുന്നു ഫാക്ടറിക്ക് 20 കോടി വകയിരുത്തി
വൈറ്റില പോലെ കോഴിക്കോട്ടു മൊബിലിറ്റി ഹബ് നടപ്പാക്കും. റോഡ് പാലം പദ്ധതികള്‍ക്കായി 1459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും അ!ഞ്ചു വര്‍ഷത്തിനകം പുതുക്കിപ്പണിയും.
കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി. തരിശു പാടങ്ങള്‍ പാടശേഖര സമിതികള്‍ക്കോ സ്വയം സഹായ സംഘങ്ങള്‍ക്കോ നല്‍കാന്‍ നിയമം വരും.
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്‌മെന്റ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തും. 2018-19 ല്‍ കെഎസ്ആര്‍ടിസിക്കായി 1000 കോടി രൂപ വകയിരുത്തി.
കെഎസ്ആര്‍ടിസിക്ക് പ്രത്യേക പാക്കേജ് മാര്‍ച്ച് മാസത്തില്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയുടെ പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസത്തില്‍ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു
അംഗ പരിമിതരുടെ മക്കളുടെ വിവാഹത്തിനുള്ള തുക മുപ്പതിനായിരം രൂപയാക്കി
എസ് സിഎസ്ടി വിഭാഗത്തിന് 2859 കോടി രൂപ
ഗെയിൽ പൈപ്പ്‌ലൈൻ കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളിലും സിറ്റി ഗ്യാസ് മാതൃകയിൽ ഗ്യാസ് വിതരണം ഏർപ്പെടുത്തും.
കണ്ണൂര്‍ വിമാനത്താവളം, ആലപ്പുഴകൊല്ലം ബൈപ്പാസ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. റോഡ് പാലം നിര്‍മ്മാണങ്ങള്‍ക്ക് 1,454 കോടി രൂപ, 42 പുതിയ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍
ജല അതോറിട്ടിയെ ആധുനികവല്‍ക്കരിക്കും. പുനഃസംഘടന നടപ്പാക്കും. റോബട്ടുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ നടപ്പാക്കും.
സാംസ്‌കാരിക മേഖലയ്ക്ക് 144 കോടി രൂപ വകയിരുത്തി.
എകെജിയുടെ ജന്മഗ്രാമത്തില്‍ സ്മാരകം നിര്‍മിക്കുന്നതിന് 10 കോടി വകയിരുത്തി. പുന്നപ്ര-വയലാര്‍ സ്മാരകത്തിന് 10 കോടി രൂപ
ഭാവിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പുതിയൊരു സംവിധാനത്തിന് രൂപം നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി
വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോണ്‍സ്‌മെന്റ് സിസ്റ്റം നടപ്പാക്കും
പ്രവാസിക്ഷേമത്തിന് 80 കോടി രൂപ വകയിരുത്തി.
വാര്‍ഷിക പദ്ധതികളില്‍ 49 ജല വൈദ്യുത പദ്ധതികള്‍ 2 തെര്‍മല്‍ പദ്ധതികള്‍, രണ്ട് കാറ്റാടി പദ്ധതികള്‍ ഒരു സോളാര്‍ പദ്ധതി എന്നിവ ഉള്‍പ്പെടുത്തി. വൈദ്യതി മേഖയുടെ മൊത്തം അടങ്കല്‍ 1854 കോടി വകയിരുത്തി
ദുരിതത്തിലായ പ്രവാസികളെ സഹായിക്കാന്‍ 16 കോടി രൂപ വകയിരുത്തി.
സഹകരണബാങ്കുകള്‍ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി
തുറമുഖ വികസനത്തിന് 110 കോടി രൂപ
ലോക കേരള സഭയ്ക്ക് 19 കോടി
ശബരിമല മാസ്റ്റര്‍ പ്ലാനിന് 28 കോടി
മദ്യത്തിനുളള നികുതിയില്‍ വര്‍ധന.
ജൂണ്‍ വരെ സമര്‍പ്പിച്ച വാറ്റ് റിട്ടേണിലെ സാങ്കേതിക പിഴവുകള്‍ വരുത്താന്‍ ഒരവസരം കൂടി നല്‍കും.
ജയിലുകളില്‍ നിന്നുള്ള വരുമാനത്തിന്റെ പകുതി ജയില്‍ വികസനത്തിനു നല്‍കും. ജയില്‍ നവീകരണത്തിന് 14.5 കോടി രൂപ.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് സ്ഥാനം നല്‍കുംഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തും.
കേരളത്തിനു പുറത്ത് വാഹന നികുതിയടച്ച് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് കേരളത്തിലെ നികുതിയടച്ച് നടപടികളില്‍ നിന്ന് ഒഴിവാകാന്‍ നിശ്ചിത കാലാവധിക്കുള്ളില്‍ അവസരം നല്‍കും. ഇതിലൂടെ മൂന്നു കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
ആധാരത്തിന്റെ പകര്‍പ്പ് വാങ്ങുന്നതിനുള്ള ഫീസ് കൂട്ടി.പത്തു പേജിനു മുകളില്‍ ഓരോ പേജിനും അഞ്ചു രൂപ വീതം ഫീസ്.
വിദേശയാത്രകള്‍ക്കു നിയന്ത്രണം. ഫോണ്‍ ചെലവു നിയന്ത്രിക്കണമെന്ന് ധനമന്ത്രി.
സേവനക്കള്‍ക്കുള്ള ഫീസുകളില്‍ അഞ്ചു ശതമാനം വര്‍ധന.
ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ചെലവു കുറയ്ക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കുള്ള യാത്രാ ചെലവു കുറയ്ക്കാന്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ധനമന്ത്രി. സര്‍ക്കാര്‍ വകുപ്പുകള്‍ കാറുകളും മറ്റും വാങ്ങുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി