budget leak opposition party protest

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതില്‍ ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

ബജറ്റ് ചോര്‍ച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ബജറ്റ് ചോര്‍ന്നതിലൂടെ അസാധാരണമായ ഒരു സാഹചര്യമാണ് സഭയില്‍ ഉണ്ടായിരിക്കുന്നത്. അതിനാല്‍ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യോത്തര വേള റദ്ദാക്കാനാവില്ലെന്ന് ശൂന്യ വേളയില്‍ വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ നിലപാടെടുത്തു.

എന്നാല്‍ സമാന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ഒരു ബജറ്റ് രേഖയും ചോര്‍ന്നിട്ടില്ല. ബജറ്റില്‍ നികുതി നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നു. ചോര്‍ച്ച അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഐസക്ക് പറഞ്ഞു.

Top