budget leakage ;chief secretary eill enquire

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ ചുമതലപ്പെടുത്തി.

ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഔദ്യോഗിക നിലപാടു വ്യക്തമാക്കുക. അതേസമയം, ചോര്‍ച്ചയ്ക്കു കാരണക്കാരായവര്‍ക്കെതിരെ ഔദ്യോഗിക രഹസ്യനിയമം, ഐപിസി എന്നിവ അനുസരിച്ചു കേസെടുക്കണമെന്ന ആവശ്യം പ്രതിപക്ഷം നാളെ നിയമസഭയില്‍ ഉയര്‍ത്തും.

ബജറ്റ് രേഖകളൊന്നും ചോര്‍ന്നിട്ടില്ല, മാധ്യമങ്ങള്‍ക്കു നല്‍കാന്‍ തയാറാക്കിയ വിശദാംശങ്ങളുടെ കുറിപ്പു മാത്രമാണു ചോര്‍ന്നതെന്നാണു ധനമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്.

മാത്രമല്ല, അതു ചോര്‍ന്നതു ശരിയായില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നു ധനമന്ത്രിയുടെ പഴ്‌സണല്‍സ്റ്റാഫിലെ ഒരാളെ മാറ്റുകയും ചെയ്തു.

ബജറ്റ് അവതരണം തുടങ്ങി 48 മിനിറ്റായപ്പോള്‍ത്തന്നെ എപിഎസ് ധനമന്ത്രി എന്ന ഇമെയില്‍ വിലാസത്തില്‍നിന്ന് 15 പേജുള്ള ബജറ്റ് വിശദാംശങ്ങള്‍ പുറത്തു പോയിട്ടുണ്ട്.

തുടര്‍ന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ വ്യക്തിഗത മെയില്‍നിന്നു കൂടുതല്‍പേര്‍ക്ക് ഇമെയില്‍വഴി ഇതേ വിവരങ്ങള്‍ ലഭിച്ചു. രേഖകള്‍ കൈവശം വയ്ക്കാന്‍പാടില്ലാത്ത ഉദ്യോഗസ്ഥന് എങ്ങിനെ രേഖകള്‍കിട്ടി, ധനമന്ത്രിക്ക് ഇതില്‍ പങ്കുണ്ടോ തുടങ്ങിയ ചോദ്യങ്ങളും പ്രതിപക്ഷം ഉയര്‍ത്തും.

Top