സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി; പ്രതിഷേധം രേഖപ്പെടുത്തി ഫെഫ്ക

കൊച്ചി: സിനിമാ ടിക്കറ്റിന് പത്ത് ശതമാനത്തോളം നികുതി ഏര്‍പ്പെടുത്തുവാനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക.

നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം സിനിമ വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നതാണെന്നാണ് ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

ഇത്തരത്തിലൊരു നടപടി ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്തതാണെന്നും സംഘടനകള്‍ സംയുക്തമായി ധനമന്ത്രിക്ക് നിവേദനം നല്‍കുമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. 18 ശതമാനം ജിഎസ്ടി കൂടാതെ പത്ത് ശതമാനം വിനോദനികുതി കൂടി സിനിമാ ടിക്കറ്റിന് നല്‍കേണ്ടി വരുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

Top