സാംസങ് ഗാലക്‌സി F02s സ്മാർട്ട്ഫോണിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പിന് 8,999 രൂപയും 4 ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപയുമായിരിക്കും വില എന്നും ടിപ്പ്സ്റ്റർ സൂചന നൽകുന്നു. അതെ സമയം പുത്തൻ സ്മാർട്ട്ഫോണിന്റെ വരവിനെപ്പറ്റി സാംസങ് ഔദ്യോഗികമായി വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
സ്ക്രീൻഷോട്ട് ലിസ്റ്റിംഗ് അനുസരിച്ച് E025FE എന്നാണ് 3 ജിബി റാം പതിപ്പിന്റെ കോഡ് നാമം. E025FF ആണ് 4 ജിബി റാം പതിപ്പിന്റെ കോഡ് നാമം. റിപോർട്ടുകൾ അനുസരിച്ച് ഗാലക്‌സി M02s-ന്റെ റീബ്രാൻഡഡ് പതിപ്പോ, അല്ലെങ്കിൽ ഗാലക്‌സി A02s ആവാം ഇന്ത്യയിലെത്തുന്ന ഗാലക്‌സി F02s. അങ്ങെനെയെങ്കിൽ 6.5 ഇഞ്ച് (720×1,560 പിക്‌സൽ) ടിഎഫ്ടി വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേ ആയിരിക്കും ഫോണിന്. ഒക്ടാകോർ സ്നാപ്ഡ്രാഗൺ 450 SoC ആയിരിക്കും പ്രോസസ്സർ.
ഗൂഗിൾ പ്ലേയ് കൺസോൾ ലിസ്റ്റിംഗും മേല്പറഞ്ഞ സ്പെസിഫിക്കേഷനിൽ ഒരു ഫോൺ സാംസങ് തയ്യറാക്കുന്നു എന്ന സൂചന നൽകുന്നുണ്ട്. അഡ്രിനോ 506 ജിപിയുവിനൊപ്പം പ്രവർത്തിക്കുന്ന ഒക്ടാകോർ സ്നാപ്ഡ്രാഗൺ 450 SoC പ്രോസസ്സർ ആണ് പുത്തൻ സാംസങ് ഫോണിന് എന്ന് ഈ ലിസ്റ്റിംഗ് വ്യക്തമാക്കുന്നു. ഇവ വിരൽ ചൂണ്ടുന്നത് ഗാലക്‌സി A02s പതിപ്പിന്റെ റീബ്രാൻഡഡ് പതിപ്പാവും സാംസങ് ഗാലക്‌സി F02s എന്നതിലേക്കാണ്.