ബഫര്‍ സോണ്‍: സർക്കാരിന് മെല്ലെപ്പോക്കെന്ന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ

കോട്ടയം : ബഫര്‍ സോണ്‍ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുളള സര്‍ക്കാര്‍ നീക്കങ്ങളില്‍ മെല്ലപ്പോക്കെന്ന് കാഞ്ഞിരപ്പളളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്‍റെ വിമര്‍ശനം. എന്തുകൊണ്ടാണ് മെല്ലപ്പോക്കെന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ടെന്ന് ജോസ് പുളിക്കല്‍ പറഞ്ഞു. ജനവാസ മേഖലകളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ 2019 ലെ വിവാദ ഉത്തരവ് റദ്ദാക്കാത്തത് സംശയാസ്പദമാണെന്നും ബിഷപ്പ് തുറന്നടിച്ചു. കോടതിയില്‍ സമര്‍പ്പിക്കാനുളള റിപ്പോര്‍ട്ട് തയാറാക്കാനുളള ഉത്തരവാദിത്തം വനം വകുപ്പിനെ ഏല്‍പ്പിച്ചതില്‍ ആശങ്കയുണ്ട്. ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയ കാര്യങ്ങളിലാണ് ബിഷപ്പിന്റെ വിമർശനമുണ്ടായത്.

Top