തിരുവനന്തപുരം: ബഫർസോൺ വിഷയത്തിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ എംഎൽഎ. ഈ വിഷയത്തിൽ ജനങ്ങളെ ആശങ്കയിലാക്കിയത് സിപിഐയുടെ മുൻമന്ത്രി കെ രാജുവാണ്. കെ രാജു 2019ൽ ബഫർ സോണുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവാണ് പ്രശ്‌നമെന്നും കെ ബി ഗണേഷ് കുമാർ എംഎൽഎ പറഞ്ഞു .
അതേസമയം ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കേന്ദ്രം അറിയിച്ചു. കേരളത്തിൻറെ ആവശ്യത്തെ കേന്ദ്രം സ്വാഗതം ചെയ്തെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു .കേന്ദ്രവും നടപടികൾ സ്വീകരിക്കും എന്നറിയിച്ചിട്ടുണ്ട്.