മുംബൈയിലെ കെട്ടിട അപകടം; മരണം 39 ആയി

മുംബൈ: മുംബൈയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മരണസംഖ്യ 39 ആയി. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. വലിയ ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കാലാവസ്ഥ പ്രതികൂലമായത് രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ 40 മണിക്കൂര്‍ പിന്നിട്ടു . ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ 15 എണ്ണം കുട്ടികളുടേതാണ്.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 25 പേര്‍ മുംബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 40 വര്‍ഷം പഴക്കമുള്ള കെട്ടിടത്തില്‍ 140 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം.

Top