കണ്ണൂര്‍: കണ്ണൂര്‍ കടമ്പൂരില്‍ കണ്ടോത്ത് വളപ്പില്‍ പുത്തന്‍പീടികയ്ക്കു സമീപം വീട് തകര്‍ന്നുവീണ് ഒരു മരണം, രണ്ട് പേര്‍ക്ക് പരിക്ക്.
കടമ്പൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ദിനേശന്റെ വീടാണ് തകര്‍ന്നത്. ദിനേശന്റെ മാതാവ് കടമ്പൂര്‍ മേനേബേത്ത് ഹൗസില്‍ ലക്ഷ്മിയാണ് (85) മരിച്ചത്.
മറ്റു മക്കളായ സഹദേവന്‍, സുജാത എന്നിവരെ പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.