കലൂരില്‍ കെട്ടിടം തകര്‍ന്നു വീണു; ഗതാഗതം തിരിച്ചു വിട്ടു; മെട്രോ സര്‍വീസ് ചുരുക്കി

kaloor

കൊച്ചി: കലൂരിനടുത്തുള്ള നാലുനില കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹന ഗതാഗതം തടഞ്ഞു. മെട്രോയുടെ സര്‍വീസും വെട്ടി ചുരുക്കിയിട്ടുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമെ മെട്രോ ഇന്ന് സര്‍വീസ് നടത്തുകയുള്ളു. വിദഗ്ധര്‍ എത്തി വിശദമായ പരിശോധന നടത്തിയതിനു ശേഷം മാത്രമെ മെട്രോയുടെ സര്‍വീസ് പുനരാരംഭിക്കുകയുള്ളു.

പോത്തീസ് വസ്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞു താഴ്ന്നത്.കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് സംഭവം. 30 അടി താഴ്ചയോളം താഴേക്കാണ് കെട്ടിടം ഇടിഞ്ഞു വീണത്.

കെട്ടിടം നിര്‍മ്മിക്കുന്നതിനടുത്തുള്ള വെള്ള പൈപ്പ് പൊട്ടിയതാണ് കാരണമെന്നാണ് നിഗമനം. എന്നാല്‍ ചതുപ്പു നിലമായിരുന്ന സ്ഥലത്താണ് കെട്ടിടം പണിതുയര്‍ത്തിയതെന്നും ആരോപണം ഉയരുന്നുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് ഇവിടെ അനുമതി ലഭിച്ചിട്ടുണ്ടെയൊന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നു.സംഭവത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Top