ബംഗളൂരു: ബംഗളൂരുവിലെ എപിഎസി യാര്‍ഡിനു സമീപത്തായി നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ബീഹാര്‍ സ്വദേശി രാഹുല്‍ പശ്ചിമബംഗാള്‍ സ്വേദശി രാകേഷ് എന്നിവരാണ് മരണപ്പെട്ടത്.
സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിംഗ് ജോലികള്‍ പുരോഗമിക്കുന്നതിനിടയിലാണ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് സ്ഥാപിച്ചിരുന്ന തട്ട് തകര്‍ന്ന് അപകടമുണ്ടായത്. സ്ഥളത്ത് 50 ലേറെപ്പേര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.