പാലക്കാട് നഗരത്തില്‍ ഇരുനിലകെട്ടിടം തകര്‍ന്ന് വീണു ; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

പാലക്കാട് : പാലക്കാട് നഗരത്തില്‍ ഇരുനിലകെട്ടിടം തകര്‍ന്ന് വീണു. കാലപ്പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. അറ്റകുറ്റപ്പണിക്കിടെയാണ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

മുന്‍സിപ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. അഞ്ചു പേരെ ഇതിനകം കെട്ടിടത്തില്‍ നിന്നും രക്ഷപ്പെടുത്തി. നാട്ടുകാരും അഗ്‌നിശമനസേന പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

കെട്ടിടം തകര്‍ന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു. കെട്ടിടത്തിന്റെ മുകള്‍ഭാഗം ടിന്‍ഷീറ്റ് ഇട്ട അവസ്ഥയിലാണ്. മൂന്നു നിലകളില്‍ ഏറ്റവും മുകളിലെത്ത നിലയില്‍ ലോഡ്ജും രണ്ടാം നിലയില്‍ വ്യാപര സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.

Top