ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. ബജ്രംഗ്ദളിന്റെ ബുലന്ദ്ഷഹര്‍ ജില്ലാ കോഓര്‍ഡിനേറ്ററാണ് യോഗേഷ്.
ബുലന്ദ്ഷഹറില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു.