ബുലന്ദ്ശഹര്‍ കൊലപാതകം; ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

ലക്‌നോ: ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. കേസിലെ പ്രധാനപ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്നുമാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിന്റെ
ഔദ്യോഗിക ഫോണ്‍ കണ്ടെത്തിയത്.

പൊലീസ് നടത്തിയ റെയ്ഡില്‍ ഇന്‍സ്‌പെക്ടറിന്റേതല്ലാതെ അഞ്ച് മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചിരുന്നു. ഈ മൊബൈല്‍ ഫോണുകളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് പ്രശാന്ത് നട്ടിനെ പൊലീസ് ബുലന്ദ്ഷഹര്‍-നോയിഡ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊല കുറ്റം സമ്മതിക്കുകയായിരുന്നു. പ്രശാന്തും മറ്റ് രണ്ടു പേരും ചേര്‍ന്ന് കലാപസമയത്ത് സുബോധ് കുമാറിന്റെ റിവോള്‍വര്‍ തട്ടിയെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

Top