കൊച്ചി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒഡീഷയ്ക്ക് അരികിലൂടെ പശ്ചിമബംഗാള്‍ ഭാഗത്ത് കൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് അറിയിപ്പ്.
ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.
അതേസമയം ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും നടന്നു.
സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
കേരളത്തെ ബുള്‍ബുള്‍ ചുഴലിക്കാറ്റ് ബാധിക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.
ക്യാര്‍, മഹ ചുഴലിക്കാറ്റിന് ശേഷം രണ്ടാഴ്ച്ചക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാകിസ്ഥാാനാണ് പുതിയ ചുഴലിക്കാറ്റിന് ബുള്‍ബുള്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.