റൂസ്: വടക്കന്‍ ബള്‍ഗേറിയയിലെ റൂസില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തക പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ടിവിഎന്‍ ചാനലിലെ വിക്ടോറിയ മരിനോവയാണ് കൊല്ലപ്പെട്ടത്. മൃതദേഹം ദനുബെ നദിക്ക് സമീപമുള്ള പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു.
യൂറോപ്പില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകയാണ് മരിനോവ. കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ പീഡനത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരമന്ത്രി മള്‌ലാഡന്‍ മരിനോവ് സ്ഥിരീകരിച്ചിട്ടുണ്ട്.