ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ കെട്ടിട നിര്‍മാതാവ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു മരിച്ചു.
എസ്.പി.സിംഗ് ആണ് വ്യാഴാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. സഹിബബാദ് പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഷാലിമാര്‍ ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം.
മോട്ടര്‍സൈക്കിളില്‍ സിംഗിന്റെ ഓഫീസിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഭൂമി തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയിക്കുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇക്കാര്യം വ്യക്തമാകൂവെന്ന് എസ്പി ആകാശ് തൊമര്‍ പറഞ്ഞു.