പാരീസ്: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഈഫല്‍ ടവറിനു ചുറ്റും കെട്ടുന്ന മതിലിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസില്‍ തീര്‍ത്ത മതിലിന്റെ നിര്‍മാണം ജൂലൈ പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. 40.1 ദശലക്ഷം ഡോളറാണ് നിര്‍മാണ ചെലവ്.
2016 ജൂണില്‍ സ്ഥാപിച്ച താത്കാലിക പ്രതിരോധ മതിലിന്റെ സ്ഥാനത്താണ് പുതിയത് കെട്ടിയത്. വാഹനങ്ങളോ സന്ദര്‍ശകരോ പരിശോധന കൂടാതെ കടക്കാത്ത വിധത്തിലാണ് മതിലിന്റെ രൂപകല്പന. ലോഹപാളികള്‍ കൊണ്ട് നിര്‍മിച്ച കവചവും സുരക്ഷ ശക്തമാക്കുന്നു.
പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തുന്നതാണ് പുതിയ മതിലെന്ന് എസ്ഇടിഇ പ്രസിഡന്റ് ബെര്‍നാര്‍ഡ് ഗൗഡിലെരേ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ എട്ടു മില്യണ്‍ വിദേശികളാണ് ടവര്‍ സന്ദര്‍ശിക്കാന്‍ പാരീസില്‍ എത്തിയത്.