അമര്‍നാഥ് യാത്രയ്ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്; നിര്‍ദ്ദേശവുമായി ഗുജറാത്ത് സര്‍ക്കാര്‍

siva

വഡോദര: അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് നിര്‍ബന്ധമാക്കുന്നു.കഴിഞ്ഞ വര്‍ഷം അമര്‍നാഥ് യാത്രക്കിടെ ഗുജറാത്തില്‍ നിന്നുള്ള ഏഴു തീര്‍ഥാടകര്‍ ജമ്മുകശ്മീരിലെ ആനന്ദ്നാഗില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സര്‍ക്കാന്‍ നിര്‍ദേശിച്ച ഉപദേശക സമിതിയാണ് തീര്‍ഥാടകരുടെ സുരക്ഷാകാര്യങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. യാത്രക്കൊരുങ്ങുന്ന ടൂര്‍ബസ് ഓപ്പറേറ്ററുമാരോട് സര്‍ക്കാര്‍ ഈ കാര്യം നിര്‍ദേശിച്ചിട്ടുണ്ട്.

എട്ടുമാസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഒരു ജാക്കറ്റിന് ചുരുങ്ങിയത് 9000 രൂപയോളം വിലവരും. ഒരു സാധാരണക്കാരനായ മനുഷ്യന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിനായി യാത്രക്കൂലിക്കു പുറമേ എങ്ങനെ തുക നല്‍കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ബസ് ഓപറേറ്റര്‍ മാര്‍ നിയമം പാലിച്ചില്ലെങ്കില്‍ യാത്രാ അനുമതി നല്‍കില്ലെന്നും സര്‍ക്കാര്‍ ബലം പിടിക്കുകയും ചെയ്യുകയാണ്.

Top