ചുഴലിക്കാറ്റ് മുന്നറിയിപ്പ്; തെക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

കന്യാകുമാരി: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തതോടെ തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ തുടങ്ങി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

ബുറേവി ചുഴലിക്കാറ്റ് തിരുവനന്തരം നെയ്യാറ്റിന്‍കര വഴി കടന്നുപോകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ടമായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ നാലു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

ബുറേവി ചുഴലിക്കാറ്റ് തെക്കേയറ്റം തൊടുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കേരളതീരത്ത് ജാഗ്രതാനിര്‍ദ്ദേശം കര്‍ശനമാക്കി. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് നിരോധമേല്‍പ്പടുത്തി. കടലില്‍ പോയവരെ മടക്കിവിളിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ നിര്‍ണ്ണായകമാണ്. ഈ ജില്ലകളില്‍ നാശനഷ്ടം കൂടാം. രണ്ടര ദിവസം കൂടി കഴിഞ്ഞാണ് ചുഴലിക്കാറ്റ് കേരളത്തില്‍ എത്തുന്നത് അതിനാല്‍ സഞ്ചാര പാത മാറുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമാക്കാനാകില്ല.

Top