തിരുവനന്തപുരം: സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി.
മന്നാര്‍ കടലിടുക്കില്‍ തന്നെ ബുറേവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. കടലില്‍ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു.
മത്സ്യബന്ധനത്തിനായി കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പോകാം. വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്കും ആളുകള്‍ക്ക് പ്രവേശിക്കാം. ജില്ലയിലെ അംഗീകൃത ക്വാറിയിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും നിയമാനുസൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ താത്കാലിക വിലക്കും ജില്ലാ ഭരണകൂടം പിന്‍വലിച്ചു.