ബുറേവി ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത വേണം : ഇ ചന്ദ്രശേഖരൻ

chandrasekaran

തിരുവനന്തപുരം: ബുറേവി സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും മുൻകരുതൽ നടപടികൾ തുടരുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. നാളെ പുലർച്ചെ വരെയുള്ള സമയം നിർണ്ണായകമാണ്. മാറ്റിപ്പാർപ്പിച്ചവർ അതാത് ഇടങ്ങളിൽ തന്നെ തുടരുമെന്നും മന്ത്രി പറഞ്ഞു.

അതിതീവ്ര ന്യൂനമർദ്ദം ന്യൂനമർദ്ദമായി മാറുകയും കേരളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ യെല്ലോ അലർട്ടായി മാറുകയും ചെയ്ത സാഹചര്യത്തിലും മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. മഴയുടെ തീവ്രതയോ ശക്തിയോ സംബന്ധിച്ച് മുൻകൂട്ടി പ്രവചിക്കുക സാധ്യമല്ല എന്നും മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രശേഖരൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Top