വിവാദമായ ഓഫര്‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ബര്‍ഗര്‍ കിംഗ് മാപ്പ് പറഞ്ഞു

മോസ്‌കോ: റഷ്യയില്‍ എത്തിയിരിക്കുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ നിന്നും ഗര്‍ഭം ധരിച്ചാല്‍ ആജീവനാന്തം ബര്‍ഗര്‍ സമ്മാനമായി നല്‍കുമെന്ന പരസ്യം പിന്‍വലിച്ച് ബര്‍ഗര്‍ കിംഗ് കമ്പനി മാപ്പ് പറഞ്ഞു. പരസ്യത്തിനെതിരേ റഷ്യയിലും സാമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മാപ്പ് പറഞ്ഞ് കമ്പനി തലയൂരിയത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഭക്ഷണ ശൃംഖലയാണ് ബര്‍ഗര്‍ കിംഗ്. റഷ്യയില്‍ മികച്ച ഫുട്‌ബോള്‍ തുടര്‍ച്ചയുണ്ടാകുന്നതിന് രാജ്യത്തെ സ്ത്രീകള്‍ ലോകകപ്പിന് എത്തിയിരിക്കുന്ന മികച്ച കളിക്കാരില്‍ നിന്നും ഗര്‍ഭം ധരിക്കണമെന്നും ഇങ്ങനെ ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ആജീവനാന്തം കമ്പനിയുടെ ബര്‍ഗറും മൂന്ന് മില്യണ്‍ റഷ്യന്‍ റൂബിളും കമ്പനി സമ്മാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ലിംഗ ഭേദമന്യേ പരസ്യത്തിനെതിരേ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തെത്തിയതോടെ കമ്പനി മാപ്പപേക്ഷയുമായി രംഗത്ത് വന്നത്.

BERGER-KING-2

തെറ്റായ രീതിയിലുള്ള പരസ്യം നല്‍കിയതില്‍ ഖേദിക്കുന്നുവെന്നായിരുന്നു കമ്പനിവിശദീകരണം നല്‍കിയത്. തങ്ങളുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പരസ്യമാണ് പുറത്തുവന്നതെന്നും ഇത്തരം സംഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്നും കമ്പനിയുടെ മാപ്പപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ബര്‍ഗര്‍ കിംഗ് സമാനമായ പരസ്യവിവാദത്തില്‍പ്പെട്ടിരുന്നു. പീഡനത്തിനരയായ 17 വയസ്സുകാരിയുടെ ചിത്രം തെറ്റായ രീതിയില്‍ ഉപയോഗിച്ച് പരസ്യം നിര്‍മിച്ചതാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ വിവാദമായത്. മാപ്പ് പറഞ്ഞ് ബര്‍ഗര്‍ കിംഗ് തടിയൂരുകയായിരുന്നു.

Top