ഓഹരി വിപണിയില്‍ ബർഗർ കിംഗ് ഇന്ത്യയുടെ ഓഹരികൾ ഇന്ന് ബിഎസ്‌ഇയിലും എൻഎസ്‌ഇയിലും നിക്ഷേപകന് സമ്മാനിച്ചത് ഇരട്ടിനേട്ടം. ഇഷ്യു വില 60 രൂപയായിരുന്ന ബർഗർ കിംഗ് ഓഹരി വില ഏകദേശം 119 രൂപയായി ഉയർന്നു.
നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച 810 കോടി രൂപയുടെ ബർഗർ കിംഗ് ഐപിഒ ഡിസംബർ 2 ന് ഒരു ഓഹരിക്ക് 59-60 രൂപ എന്ന നിരക്കിലാണ് സബ്സ്ക്രിപ്ഷനായി തുറന്നത്. 450 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ബര്‍ഗര്‍കിങ് ഐപിഒയുമായെത്തിയത്. ഐപിഒയ്ക്ക് 156 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്. ആങ്കര്‍ നിക്ഷേപകരില്‍ നിന്നായി 364.5 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിരുന്നു.