മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണം; വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് മകന്റെ പരാതി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. മോണ്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഷണം നടന്നതായാണ് മകന്‍ മനസ് മോണ്‍സന്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നതെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.

Top