ബംഗളൂരു: കശ്മീരില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിതാവ് മുസാഫര്‍ വാനി ശ്രീ ശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി.
ബംഗളൂരുവിലെ ആശ്രമത്തിലായിരുന്നു കൂടിക്കാഴ്ച്ച. ആനുകാലിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തു. കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കുന്ന കാര്യങ്ങളെ കുറിച്ചും ചര്‍ച്ച നടന്നതായി ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ചര്‍ച്ച വിവാദമാക്കേണ്ട കാര്യമില്ലെന്നും മനുഷ്യത്വത്തിന്റെ കോണില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തനിക്ക് ശാരീരികമായ പ്രശ്‌നങ്ങളുണ്ട്. അതിന് വേണ്ടിയുള്ള ചികില്‍സക്കാണ് ആശ്രമത്തില്‍ വന്നതെന്നും കൂടിക്കാഴ്ചക്ക് ശേഷം മുസാഫര്‍ വാനി പറഞ്ഞു.
ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നാണ് കശ്മീരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.
സംഘര്‍ഷം 50 ദിനം പിന്നിട്ടു. ഇതിനകം70 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും താഴ്‌വരയില്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. കര്‍ഫ്യൂവും നിയന്ത്രണങ്ങളും ഇപ്പോഴും തുടരുകയാണ്.
കശ്മീരിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നേരത്തെ മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു