ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള കെട്ടിടത്തില്‍ തീപിടിത്തം.
ഞായറാഴ്ച പുലര്‍ച്ചെ 5.30 നാണ് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
8.30 തോടെ തീ നിയന്ത്രണ വിധേയമായതായി ദുബായ് അഗ്‌നിശമനസേന വിഭാഗം അറിയിച്ചു. തീ മറ്റുകെട്ടിടങ്ങളിലേക്ക് പടരാതെ അണയ്ക്കാനായത് വന്‍ ദുരന്തം ഒഴിവാക്കി.
തീപിടിത്തത്തെ തുടര്‍ന്ന് കിലോമീറ്ററോളം അകലെ വരെ പുക പടര്‍ന്നു. മുഹമ്മദ് ബിന്‍ റാഷിദ് റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചു.
Fire at Fountain Views towers has been brought under control; cooling operations are underway pic.twitter.com/QcNoBxEgjv
— Dubai Media Office (@DXBMediaOffice) April 2, 2017