ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനം പ്രവര്‍ത്തനം നിര്‍ത്തുന്നു

ദുബായ്: ബുര്‍ജ് ഖലീഫ നിര്‍മ്മിച്ച അറബ്ടെക് ഹോള്‍ഡിങ് പിജെഎസ്സി കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നു. യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ കടക്കെണി കാരണം പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് വ്യക്തമാക്കി.

അറബ്ടെക്കിന്റെ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദേഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിര്‍മാണ കമ്പനികള്‍ കുറച്ചു വര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു.

Top