മുസഫര്‍ നഗര്‍: വോട്ട് ചെയ്യാന്‍ ബുര്‍ഗ ധരിച്ച് എത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാര്‍ത്ഥി. യുപിയിലെ മുസഫര്‍ നഗര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാല്യണാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മുഖം പരിശോധിച്ചില്ലെങ്കില്‍ താന്‍ റീ പോള്‍ ആവശ്യപ്പെടുമെന്നും, ഇങ്ങനെ എത്തുന്ന സ്ത്രീകളെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൃത്യമായി പരിശോധിക്കുന്നില്ലെന്നും സഞ്ജീവ് കുറ്റപ്പെടുത്തി.
പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.