Burning medals insult to the nation: Manohar Parrikar

ന്യൂഡല്‍ഹി: മെഡലുകള്‍ കത്തിക്കാന്‍ ശ്രമിച്ച വിമുക്തഭടന്‍മാരുടെ നടപടിയെ വിമര്‍ശിച്ച് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മെഡലുകള്‍ കത്തിക്കാന്‍ ശ്രമിച്ച നടപടി രാജ്യത്തിന് അപമാനമാണെന്നും, ഈ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നു തെളിയിക്കണമെന്നും മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ആരക്കോണത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ വെള്ളം ചേര്‍ത്തെന്നാരോപിച്ചാണ് വിമുക്ത ഭടന്‍മാര്‍ തങ്ങള്‍ക്കു ലഭിച്ച മെഡലുകള്‍ കത്തിച്ചു പ്രതിഷേധിക്കാന്‍ ശ്രമിച്ചത്.

ഇതിനിടെ വിമുക്തഭടന്‍മാരുടെ സമരത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. വിമുക്ത ഭടന്‍മാരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുതെന്നും രാജ്യത്തെ സംരക്ഷിച്ചവര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി തെരുവിലിറങ്ങേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ പറഞ്ഞു.

Top