bus accident at thiruvanadhapuram

തിരുവനന്തപുരം: നാവായിക്കുളത്തിനും കല്ലമ്പലത്തിനും ഇടയ്ക്ക് 28-ാം മൈലില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. കൊല്ലം ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ബസിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ ബസ് മറിഞ്ഞതാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ലോറി ഇടിച്ച് ബസ് മറിഞ്ഞതാണെന്നും പറയപ്പെടുന്നുണ്ട്.

Top