ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവാ ദ്വീപില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേര് മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. സുബാംഗ് മേഖലയിലായിരുന്നു ദുരന്തം.
ഇറക്കം ഇറങ്ങിവന്ന ബസ് മോട്ടോര്‍ബൈക്കില്‍ ഇടിച്ചു മലക്കം മറിയുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പറയപ്പെടുന്നു. നാല്‍പ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്.
ഇന്തോന്യേഷ്യയില്‍ അപകടം സാധാരണമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഓസ്ട്രേലിയയില്‍ നിന്നെത്തിയ 12 വിനോദ സഞ്ചാരികള്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.