വൈദ്യുതി കമ്പിയില്‍ ഇടിച്ച് ബസിന് തീപിടിച്ച സംഭവം: മരണം പത്തായി

ഭുവനേശ്വര്‍: ഒഡീഷയിലെ ഗന്‍ജാമില്‍ വൈദ്യുതി കമ്പിയില്‍ ഇടിച്ച് ബസിന് തീപിടിച്ച സംഭവത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. 10 വയസുള്ള ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. 11 കെവി വൈദ്യുതി കമ്പിയിലാണ് ബസിടിച്ചത്. ഇന്നലെ വൈകുന്നേരം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന ബാക്കി 22 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള അഞ്ചു പേരുടെ നില ഗുരുതരമായിത്തന്നെ തുടരുന്നു. ഇന്നലെ അഞ്ച് പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു.

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന് പട്‌നായിക് അറിയിച്ചു. കൂടാതെ പരിക്കേറ്റവര്‍ക്കുള്ള ചികിത്സയും സൗജന്യമാണ്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

Top