പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി സ്കാനിയ ബസ് വീട് ഇടിച്ചു തകര്‍ത്തു. എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.
ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസ് അമിത വേഗത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകായായിരുന്നു. മതില്, തെങ്ങ്, വീട് എന്നിവ തകര്‍ത്ത ശേഷം സമീപത്തെ മറ്റൊരു ഷെഡില്‍ ഇടിച്ചാണ് ബസ് നിന്നത്.
അപകടത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ ജിനോ (42), സജി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കാരിക്കാട് കിഴക്കുംതല ഷിജോയുടെ വീടിന്റെ ഒരു വശമാണ് തകര്‍ന്നത്. അപകട സമയത്ത് ഷിജോയും അമ്മയും ഭാര്യയും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നു.
പുലര്‍ച്ചെ നടന്ന അപകടത്തില്‍ വീടിന്റെ മുന്‍ഭാഗത്തോടു ചേര്‍ന്ന മുറിയാണ് തകര്‍ന്നത്. എന്നാല്‍ ഈ മുറിയില്‍ ആരും കിടന്നുറാങ്ങാതിരുന്നതിനാല് വലിയ അപകടം ഒഴിവാകുകയായിരുന്നു.