സിഎസ്‌ഐ മെഡിക്കല്‍ കോളേജ് ബസ് അപകടത്തില്‍ പെട്ടു; കുട്ടികള്‍ക്ക് പരിക്ക്

accident

തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണത്ത് സിഎസ്‌ഐ മെഡിക്കല്‍ കോളേജിലെ സ്‌കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി അപകടം.

അപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുന്നത്തുകാല്‍ മണിവിളയില്‍ വെച്ചാണ് അപകടം നടന്നത്. ബസിന്റെ ബ്രേക്കിലെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം.

വിദ്യാര്‍ത്ഥികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കാരക്കോണം മെഡില്‍ കോളേജില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Top