ഹൗറയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

ഹൗറ: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബസ് ജീവനക്കാരനായ ജയ്‌റാം (42) ആണ് മരിച്ചത്. ജന്‍ബേരിയ പാലത്തിലാണ് അപകടമുണ്ടായത്.

ജംഷ്ഡ്പൂരില്‍ നിന്നും ജാര്‍ഖണ്ഡിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 40 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം ബസിലിടിച്ച് നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ നിന്ന ആളുകളുടെ മദ്ധ്യത്തിലേക്ക് പാഞ്ഞു കേറി. പരിക്കേറ്റവരെ ഉലുബേരിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top