കശ്മീരിൽ ജവാന്മാർ സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം. 39 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ഐടിബിപിയിൽ നിന്ന് 37 പേരും ജമ്മുകശ്മീർ പോലീസിൽ നിന്ന് രണ്ട് പേരുമാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ സൈനികർക്ക് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകും ചെയ്തിട്ടുണ്ട്.
അമർനാഥ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ചന്ദൻവാരിക്ക് സമീപം ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മുപ്പതിൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്ത നിവാരണ സേനയും സംസ്ഥാന പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.