bus conducter arrested for collage student rape case

മലപ്പുറം: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി.

കോളേജ് വിദ്യാര്‍ത്ഥിനിയായ എടയൂര്‍ സ്വദേശിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് കഴിഞ്ഞ ദിവസം വളാഞ്ചേരി സിഐ കെഎം സുലൈമാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

നിര്‍ധനകുടുംബത്തില്‍പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സിഐ കെഎം സുലൈമാന്‍, സ്‌പെഷ്യല്‍ ടീം അംഗങ്ങളായ എ ജയപ്രകാശ്, യുപി ഷറഫുദ്ധീന്‍, സുനില്‍ ദേവ്, സിപി ഇക്ബാല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Top