മലപ്പുറം: മദ്യപാനിയുടെ ആക്രമണത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മദ്യപിച്ച് ബസില്‍ കയറിയ മദ്യപാനി ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു.
മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലും തകര്‍ന്നു.