തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് മിനിമം യാത്രാനിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയായാണ് വര്‍ധിപ്പിക്കുന്നത്. ബസ് ചാര്‍ജ് കിലോമീറ്ററിന് 70 പൈസ ആയിരുന്നത് 1 രൂപ 10 പൈസയാക്കി കൂടും. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്‌കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റേജ് ഗ്യാരേജുകളുടെ വാഹനനികുതി പൂര്‍ണമായും ഈ ഘട്ടത്തില്‍ ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസില്‍ യാത്ര ചെയ്യുമ്പോള്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. നിലവിലെ നിയന്ത്രണങ്ങളില്‍ സര്‍വ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങള്‍ക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കും എന്നും മുഖ്യമന്ത്രി അറിയിച്ചു.