Bus fire in China, 8 dead, 5 injured

ബെയ്ജിംഗ്: ചൈനയില്‍ ബസിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഓടിക്കൊണ്ടിരുന്ന ബസിന് അക്രമികള്‍ തീവച്ചതാണ് അപകടകാരണമെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഷിയാംഗ് പോലീസിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജനുവരിയില്‍ ഇത്തരത്തില്‍ ബസിനുനേര്‍ക്കുണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013ല്‍ നടന്ന സമാനസംഭവത്തില്‍ 47 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Top