കൊച്ചി: മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്ന ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ഇന്ധനവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെടുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
സ്‌പെയര്‍ പാര്‍ട്‌സ് വിലയിലും ഇന്‍ഷുറന്‍സ് തുകയിലും ഉണ്ടായിരിക്കുന്ന വര്‍ധനവ് ബസ് ഉടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ബസ് ചാര്‍ജ് വര്‍ധിപ്പിച്ചാല്‍ വിദ്യാര്‍ഥികള്‍ക്കു 50 ശതമാനം കണ്‍സഷന്‍ നല്‍കാന്‍ തയാറാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.