‘ഫിറ്റ്‌നസ് റദ്ദാക്കിയാല്‍ സര്‍വീസിലുണ്ടാകില്ല’; വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ബസ് ഉടമയുടെ ഭീഷണി

തൊടുപുഴ: ചട്ടലംഘനം നടത്തി സര്‍വീസ് നടത്തിയിരുന്ന ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. തൊടുപുഴയിലെ ജോഷ് ബസിന്റെ ഉടമ ജോഷിയാണ് അസിസ്റ്റന്റ്‌മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍അജീഷിനെതിരെ ഭീഷണി മുഴക്കിയത്. സര്‍വീസില്‍ കാണില്ലെന്നായിരുന്നു ഭീഷണി. ഭീഷണിയുടെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. എവിഎം ബസുടമയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കി.

ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിട്ടാണ് ജോഷ് ബസില്‍ എവിഎം പരിശോധന നടത്തിയത്. തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ചട്ട ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫിറ്റ്‌നസ് റദ്ദാക്കിയത്. പിന്നാലെയാണ് ബസുടമ ഫോണില്‍ വിളിച്ച് ഫിറ്റ്‌നസ് റദ്ദാക്കിയാല്‍ സര്‍വീസിലുണ്ടാകില്ലെന്ന് ഭീഷണി മുഴക്കിയത്. ആരാണ് ജയിക്കുന്നതെന്ന് നോക്കാമെന്നും എവിഎമ്മിനെ ജോഷി വെല്ലുവിളിച്ചു.

Top