ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് നാലാം ദിവസവും പുരോഗമിക്കുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്.
വേതനവര്‍ധന ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങിയത്. വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയും ഇടപെട്ടിരുന്നു.
അതേസമയം, സമരം നടത്തുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജോലിക്ക് തിരികെ എത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ നിരവധി ജീവനക്കാരാണ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 17 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. വേതനവര്‍ധനവ് നടപ്പാക്കാതെ മറ്റൊന്നിനും സഹകരിക്കില്ലെന്നു യൂണിയനുകളും വ്യക്തമാക്കി.