ബസ് വേള്‍ഡ് ഇന്ത്യ 2018 ല്‍ പുതിയ അഞ്ച് പൊതു ഗതാഗത വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റാ

ന്യൂഡല്‍ഹി ബസ് വേള്‍ഡ് ഇന്ത്യ 2018 ല്‍ പുതിയ അഞ്ച് പൊതു ഗതാഗത വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് കമ്പനി പ്രഖ്യാപനം നടത്തിയത്. വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടാറ്റാ തങ്ങളുടെ പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

സ്റ്റാര്‍ബസ് അള്‍ട്ര എസി 22- സീറ്റര്‍ പുഷ് ബാക്ക്, സ്റ്റാര്‍ ബസ് 12 സീറ്റര്‍ എസി മാക്‌സി ക്യാബ്, വിങ്കര്‍ 12 സീറ്റര്‍, ടാറ്റാ 1515 എം സി വി സ്റ്റാഫ് ബസ്, മാഗ്ന ഇന്റര്‍സിറ്റി കോച്ച് എന്നീ വാഹനങ്ങളാണ് ബസ് വേള്‍ഡ് ഇന്ത്യ 2018 ല്‍ ടാറ്റാ അവതരിപ്പിക്കുന്നത്.

തങ്ങളുടെ യാത്രക്കാരുടെ ശുചിത്വവും സുരക്ഷിതവും ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ടാറ്റാ മോട്ടോര്‍സ് പ്രൊഡക്ട് ലൈന്‍ ഹെഡ് റോഹിത് ശ്രീവാസ്തവ പറഞ്ഞു. യാത്രക്കാരെ കൂടാതെ വാഹനം ഓടിക്കുന്നവര്‍ക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

Top