ചൈനീസ് കമ്പനികള്‍ റബര്‍ വാങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര-ആഭ്യന്തര വിപണികളില്‍ റബര്‍വില ഉയരുന്നു. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ശതമാനം കുറഞ്ഞതും ഇന്ത്യന്‍ വിപണിയില്‍ വില ഉയരാന്‍ ഇടയാക്കി. ഏതാനും നാള്‍ കൂടി വില കൂടി നില്‍ക്കുമെന്നു പ്രതീക്ഷിക്കുന്നതായി റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കെ.എന്‍. രാഘവന്‍ പറഞ്ഞു. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ ദിവസം കിലോഗ്രാമിന് 147 രൂപയും ഇന്ത്യന്‍ വിപണിയില്‍ 135 രൂപയുമാണ് വില.
ചൈനീസ് കമ്പനികളാണ് റബര്‍ അധിഷ്ഠിത ഉല്‍പന്നങ്ങള്‍ ഏറ്റവുമധികം നിര്‍മിക്കുന്നത്. ലോക്ഡൗണില്‍ കമ്പനികളുടെ പ്രവര്‍ത്തനം നിലച്ചു. ലോക്ഡൗണിനു ശേഷം രാജ്യാന്തര വാഹന വിപണിയും സജീവമായി.