സിംഗപ്പൂര്‍ വിമാനത്തില്‍ 12 മണിക്കൂര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത മൈന കസ്റ്റഡിയില്‍. യാത്രക്കാര്‍ക്കൊപ്പം ലണ്ടനിലേക്ക് ബിസിനസ്സ് ക്ലാസില്‍ യാത്ര ചെയ്ത മൈനയുടെ ദൃശ്യങ്ങള്‍ വൈറല്‍. എയര്‍പോട്ടില്‍ നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് ബിസിനസ്സ് ക്ലാസില്‍ ഇരിക്കുന്ന മൈനയെ മറ്റ് യാത്രക്കാര്‍ കാണുന്നത്. അപ്പോഴേക്കും ഫ്‌ലൈറ്റ് ലണ്ടനിലെത്തിയിരുന്നു.
സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ജനുവരി ഏഴിനായിരുന്നു സംഭവം. ടിക്കറ്റ് എടുത്ത് യാത്രക്കാര്‍ അവരവരുടെ സീറ്റുകളില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ ഈവിരുതന്‍ ഇതൊന്നും ഇല്ലാതെ ബിസിനസ് ക്ലാസില്‍ ഇരുന്നു. സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് ഏകദേശം 14 മണിക്കൂര്‍ ദൂരം യാത്രയുണ്ട്. ലണ്ടനിലെത്താന്‍ രണ്ട് മണിക്കൂര്‍ ബാക്കിയുള്ളപ്പോള്‍ മാത്രമാണ് വിമാനത്തിലെ ജീവനക്കാര്‍ മൈനയെ കാണുന്നത്.
പിന്നീട് വിമാനത്തിലെ മറ്റ് യാത്രക്കാരുടെ സഹായത്തോടെ മൈനയെ പിടികൂടുകയും അതിനെ ലണ്ടനിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.വിമാനത്തിലെ ബിസിനസ് ക്ലാസില്‍ ആളുകളുടെ സീറ്റിന് മുകളില്‍ വളരെ വിശാലമായി ഇരുന്ന് യാത്ര ചെയ്യുന്ന മൈനയുടെ വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിമാനത്തിനുള്ളില്‍ എങ്ങനെയാണ് മൈന എത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.